സ്മാർട്ട്ഫോൺ വിപണിയിലെ ബാറ്ററി കരുത്തിൽ റിയൽമി തങ്ങളുടെ പുത്തൻ മോഡൽ റിയൽമി പി4 പവർ 5ജി ഇന്ത്യയിൽ പുറത്തിറക്കി. ഏതൊരു വാണിജ്യ സ്മാർട്ട്ഫോണിലുമുള്ളതിനേക്കാൾ വലിയ 10,001 mAh ബാറ്ററിയുമായാണ് ഈ ഫോൺ എത്തുന്നത് എന്നത് ടെക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
വിലയും ലഭ്യതയും
ഫെബ്രുവരി 5 മുതൽ റിയൽമി സ്റ്റോറുകളിലും പ്രമുഖ ഔട്ട്ലെറ്റുകളിലും ട്രാൻസ്ഓറഞ്ച്, ട്രാൻസിൽവർ, ട്രാൻസ്ബ്ലൂ എന്നീ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.
8GB/128GB: 25,999
8GB/256GB: 27,999
12GB/256GB: 30,999
പ്രധാന സവിശേഷതകൾ
ബാറ്ററി: 10,001 mAh ടൈറ്റൻ ബാറ്ററി. 1.5 ദിവസം വരെ നീണ്ടുനിൽക്കുന്ന ചാർജ്. 80W ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്സ് ചാർജിംഗും ലഭ്യമാണ്.
ഡിസ്പ്ലേ: 6.8 ഇഞ്ച് 1.5K അമോലെഡ് കർവ്ഡ് ഡിസ്പ്ലേ. 144Hz റിഫ്രഷ് റേറ്റ്.
പ്രകടനം: മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്സെറ്റ്. ചൂടാകാതിരിക്കാൻ പ്രത്യേക എയർഫ്ലോ കൂളിംഗ് സംവിധാനം.
ക്യാമറ: 50MP സോണി മെയിൻ ക്യാമറ (OIS സഹിതം), 8MP അൾട്രാ വൈഡ്, 16MP സെൽഫി ക്യാമറ. എഐ എഡിറ്റിംഗ് ടൂളുകളും ഇതിലുണ്ട്.
സുരക്ഷ: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IP69 റേറ്റിംഗ്. മുൻവശത്ത് ആർമർഷെൽ സംരക്ഷണവും ഗൊറില്ല ഗ്ലാസും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. റിയൽമി പി4 പവർ ഐപി66, ഐപി68, ഐപി69 റേറ്റിംഗുകളോടെയാണ് വരുന്നത്
