zsfvdxb-680x450.jpg

രൺമനൈ 3′, ‘കാള’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നായികയാണ് സാക്ഷി അഗർവാൾ. സിനിമാലോകത്ത് താൻ നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും കാസ്റ്റിംഗ് കൗച്ച് സാഹചര്യങ്ങളെക്കുറിച്ചും അവർ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

തനിക്ക് പലപ്പോഴും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പലരും തന്നെ അനുചിതമായ രീതിയിൽ സമീപിച്ചിട്ടുണ്ടെന്നും സാക്ഷി വെളിപ്പെടുത്തി. എന്നാൽ, എല്ലാ അവസരങ്ങളിലും അത്തരം സമീപനങ്ങളിൽ നിന്ന് താൻ നടന്നകന്നിട്ടുണ്ട്. വിട്ടുവീഴ്ചകൾക്ക് തയ്യാറാവാത്തത് തൻ്റെ കരിയറിനെ തകർത്തില്ലെന്നും, പകരം കഴിവുകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന നല്ല അവസരങ്ങളിലേക്കും ആളുകളിലേക്കും എത്താൻ സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമാരംഗത്തെ ഭാഷാപരമായ വേർതിരിവുകളെക്കുറിച്ചും താരം സംസാരിച്ചു. “സൗത്തിൽ എന്നെ കണ്ടാൽ നോർത്ത് ഇന്ത്യൻ നായികയെപ്പോലെ ഉണ്ടെന്നാണ് പറയുന്നത്. നോർത്തിൽ ചെല്ലുമ്പോൾ സൗത്ത് ഇന്ത്യനെ പോലെ ഉണ്ടെന്നും പറയും,” സാക്ഷി പറഞ്ഞു.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ പ്രവർത്തിച്ച അനുഭവവും അവർ പങ്കുവെച്ചു. “ഒരു ഇൻഡസ്ട്രിയും മറ്റൊന്നിനേക്കാൾ സുരക്ഷിതമാണെന്ന് ഞാൻ പറയില്ല, പക്ഷെ കൃത്യമായ അച്ചടക്കവും പ്രൊഫഷണലായ അതിരുകളും ഉള്ള ഇൻഡസ്ട്രിയാണ് തമിഴ്. മലയാളം സിനിമയിൽ നിന്ന് സൈലെൻസിന് കൂടുതൽ പ്രധാനം നൽകണം എന്നും അണ്ടർപ്ലേ ചെയ്യാനും ആണ് ഞാൻ പഠിച്ചത്,” സാക്ഷി പറഞ്ഞു.

‘ഒരായിരം കിനാക്കളാൽ’, ‘ബെസ്റ്റി’ തുടങ്ങിയ സിനിമകളിൽ സാക്ഷി അഗർവാൾ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ‘ഗസ്റ്റ് ചാപ്റ്റർ 2’, ‘ദി നൈറ്റ്’ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിൻ്റെ പ്രധാന സിനിമകൾ.

Leave a Reply

Your email address will not be published. Required fields are marked *