Home » Blog » Kerala » കാത്തിരിപ്പിന് വിരാമം; വിജയ്‌യുടെ ‘ജനനായകൻ’ ജൂൺ 19ന് എത്തും, തരംഗമായി പുതിയ റിലീസ് തീയതി
JANANAYAKAN-680x450

രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി വിജയ് അഭിനയിച്ച അവസാന ചിത്രം ‘ജനനായകൻ’ റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സെൻസർ ബോർഡുമായുള്ള തർക്കങ്ങളും രാഷ്ട്രീയ വിവാദങ്ങളും കാരണം കഴിഞ്ഞ അഞ്ച് മാസമായി നീണ്ടുപോയ ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിസ്ട്രിക്റ്റ് ആപ്പ് പ്രകാരം ജൂൺ 19-നാണ് ചിത്രത്തിന്റെ റിലീസ്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള മറ്റ് ആപ്പുകളും ചിത്രം ജൂണിൽ എത്തുമെന്ന് സൂചിപ്പിക്കുന്നു.

 

സെൻസർ സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പിലാണെന്നും അത് ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നിർമ്മാതാവ് വെങ്കട്ട് കെ. നാരായണൻ വ്യക്തമാക്കി. ചിത്രത്തിലെ ചില രംഗങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതും, എച്ച്.ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നതും ചിത്രത്തെ നേരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തന്റെ സിനിമ തടയാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി വിജയ് തന്നെ മുൻപ് ആരോപിച്ചിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ്‌യുടേതായി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജനനായകന്’ ഉണ്ട്.