മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്മക്കളും മരിച്ചു. യവത്മാല്‍ ജില്ലയിലാണ് സംഭവം. കനത്ത വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് വാഹനവും അതിനുള്ളില്‍ മൂന്ന് പേരുടെയും മൃതദേഹങ്ങളും കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന ഭര്‍ത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. അഹല്യനഹര് ജില്ലയിലെ ലോണി പ്രദേശത്ത് കുടുംബം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് കുപ്തി നദി പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകുകയായിരുന്നു. പാലം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
വാഹനം ഒഴുക്കില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് പുറത്തുചാടി ഒരു മരത്തില്‍പ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. അപകട വിവരം അറിഞ്ഞ് പൊലീസും ദുരന്തനിവാരണ സേനയും ഉടന്‍ സ്ഥലത്തെത്തി. വ്യാഴാഴ്ച രാത്രി വരെ തിരഞ്ഞെങ്കിലും മൂവരെയും കണ്ടെത്താന്‍ സാധിച്ചില്ല. വെള്ളിയാഴ്ടച നടത്തിയ തിരച്ചില്‍ കാര്‍ കണ്ടെത്തുകയും അകത്തുനിന്ന് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയുമായികുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
