കരുവാറ്റയിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച കരുവാറ്റ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 52-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രുഗ്മിണി രാജു നിർവഹിച്ചു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് 11,60,176 രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഐസിഡിഎസ് വകുപ്പ് ഫണ്ടും ഉൾപ്പെടുത്തിയാണ് നിർമാണം. 

490 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ കുട്ടികള്‍ക്കായി ശിശുസൗഹൃദ ക്ലാസ് മുറി, കളിസ്ഥലം, ആകർഷകമായ പെയിന്റിങ്ങുകള്‍, ശുചിമുറി, കളിപ്പാട്ടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിൽകുമാർ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ ഷീബ ഓമനക്കുട്ടൻ, പഞ്ചായത്തംഗം വി കെ നാഥൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി സുനിൽകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ അമൃതലക്ഷ്മി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ഹരിദാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *