Home » Blog » crime » കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി
8

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പിഎംഎൽഎ കോടതി. എ.സി. മൊയ്തീൻ എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരുൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിരീക്ഷണം.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പിഎംഎൽഎ കോടതി. എ.സി. മൊയ്തീൻ എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരുൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം, കേസിൽ പ്രതികളായ രണ്ട് പേർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി ടി.ആർ. സുനിൽകുമാറിന്റെ ഭാര്യ ജിത ഭാസ്കർക്കും മൂന്നാം പ്രതിയുമായി ബന്ധപ്പെട്ട ശ്രീലതയ്ക്കുമാണ് ജാമ്യം ലഭിച്ചത്. ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ സിപിഎമ്മിന്റെ പ്രാദേശിക നേതാവും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പുകളിലൊന്നായാണ് കരുവന്നൂർ കേസ് വിലയിരുത്തപ്പെടുന്നത്. പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവന്നത്. തുടക്കത്തിൽ ബാങ്ക് സെക്രട്ടറിയുൾപ്പെടെ ആറുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍.

സംസ്ഥാനം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കില്‍ നടന്നത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പിന്‍റെ ​വി​വ​രങ്ങള്‍ പു​റ​ത്തു​വ​ന്ന​ത്. സി​പി​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​യാ​ക്കി ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്തത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ.