തൃശൂർ : മുണ്ടത്തിക്കോട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവുമാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ ഇതിനകം തന്നെ സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സർക്കാർ നൽകും. ദുരന്തത്തെക്കുറിച്ച് ഗൗരവമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്ഫോടനം സംബന്ധിച്ച് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണം നടക്കും
