കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ

ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്തടിഞ്ഞ 41 കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ ജില്ലാ കലക്ടർ എൻ ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണ്. കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സൽവേജ് ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗം ടി &ടി സൽവേജ് പ്രവർത്തകരും കണ്ടെയ്നർ മാറ്റാൻ ചുമതപെടുത്തിയ വാട്ടർലൈൻ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം പറഞ്ഞത്.

കൃത്യമായ കാര്യ പദ്ധതി തയ്യാറാക്കി ജനങ്ങൾക്കും തീരപരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്നറുകൾ മാറ്റണമെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഓരോ സ്ഥലത്തും നിയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ കൈമാറുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും വേണം.

ശക്തികുളങ്ങരയിലെ ഒൻപത് കണ്ടെയ്നറുകളിൽ രണ്ടെണ്ണം കരയിൽ അടുപ്പിച്ചെന്നും കൊല്ലം ബീച്ചിലെ കണ്ടെയ്നറുകൾ മാറ്റുന്ന പ്രവർത്തി നടക്കുകയാണെന്നും ടി & ടി സൽവേജ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ നിഷാന്ത് സിഹാര, എ ഡി എം ജി നിർമൽ കുമാർ, ടി & ടി സാൽവേജ് കമ്പനി, വാട്ടർലൈൻ ഷിപ്പിങ് എന്നിവരുടെ സാങ്കേതിക പ്രവർത്തകർ, എൻ ഡി ആർ എഫ്, കൊല്ലം പോർട്ട്‌ മറ്റു ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *