കൊച്ചി: ഓണത്തോടനുബന്ധിച്ച് അധിക സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്.
ഓഗസ്റ്റ് 23 ഞായറാഴ്ച്ച രണ്ട് ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ച കഴിഞ്ഞ് 2.30 മുതൽ 7 മിനുട്ട് 13 സെക്കൻഡ് ഇടവേളയിൽ 8 അധിക ട്രിപ്പുകളാണ് ഞായറാഴ്ച ഉണ്ടാകുക. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.
