Rajendra-Arlekar-1-680x450.png

സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രശംസിച്ചു. കായികമേള സംഘടിപ്പിച്ചതിലെ മികവ് എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ അഭിനന്ദനം. മുമ്പ് കായികയിനങ്ങൾ ഒരു പാഠ്യേതര വിഷയമായിരുന്നുവെങ്കിൽ, ഇന്ന് അത് വിദ്യാഭ്യാസത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഒരു പരിപാടി എങ്ങനെ നടത്തണമെന്ന് ശിവൻകുട്ടി കാണിച്ചുതന്നു. 20,000 കുട്ടികൾ പങ്കെടുത്ത കായികമേള ഒരു വലിയ സംരംഭമാണ്. ഇതിൻ്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ,” ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *