Home » Blog » Kerala » ഒരു ദിവസം നഷ്ടമായത് 15.1 ബില്യൺ ഡോളർ; ലോകത്തിലെ മുൻനിര സമ്പന്നരുടെ പട്ടികയിൽ നിന്ന് പുറത്തായി എൻവിഡിയ സിഇഒ ജൻസെൻ ഹുവാങ്
o9ooooooooooooooooooo-680x450

ടെക് ലോകത്തെ ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ്ങിന് ഒറ്റദിവസം കൊണ്ട് കനത്ത സാമ്പത്തിക തിരിച്ചടി. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ടെക് ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ 15.1 ബില്യൺ (1510 കോടി) ഡോളറാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇതോടെ ബ്ലൂംബർഗ് ശതകോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന ഹുവാങ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 

അമേരിക്കയിലെ നിർമിതബുദ്ധി മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് എൻവിഡിയ ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ തകർച്ചയ്ക്ക് കാരണമായത്. വ്യാഴാഴ്ചത്തെ(നവംബർ5) വ്യാപാരത്തിൽ എൻവിഡിയയുടെ ഓഹരികളിൽ 9 ശതമാനവും എഎംഡിയുടെ ഓഹരികളിൽ 17 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇലോൺ മസ്ക്, ലാറി എലിസൺ തുടങ്ങിയ പ്രമുഖ ശതകോടീശ്വരന്മാർക്കും വൻ തുകയുടെ നഷ്ടമാണ് വിപണിയിലുണ്ടായത്.

 

ആപ്പിളിനെ മറികടന്ന് 5.02 ട്രില്യൺ ഡോളർ വിപണി മൂല്യത്തോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവി എൻവിഡിയ വീണ്ടെടുത്ത് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത വീഴ്ച. വിപണിയിലെ തകർച്ചയെ തുടർന്ന് നാസ്ഡാക് 100 സൂചികയിൽ നിന്ന് ഒറ്റദിവസം കൊണ്ട് 2.5 ട്രില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് തുടച്ചുനീക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *