Home » Blog » Education » എസ്.എസ്.എൽ.സി ഫലം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന്
12

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലം വരുന്നതോടെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ മെയ് 22-ന് പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും അതിന്റെ ഫലം മെയ് അവസാനവാരത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. പ്ലസ് വൺ പരീക്ഷാഫലം ജൂൺ 10-ന് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാനാകില്ലെന്നും ആവശ്യമായാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പഠന പിന്തുണാ ക്ലാസുകൾ ഇതിനകം പൂർത്തിയായി. രാവിലെ 7.30 മുതൽ 10.30 വരെ ക്ലാസുകൾ നടത്തിയിരുന്നു. ഉയർന്ന താപനിലയുള്ള ജില്ലകളിൽ ഓൺലൈൻ ക്ലാസുകൾ ഒരുക്കിയിരുന്നു. ക്ലാസുകൾ നടത്താനാകാത്ത സ്ഥലങ്ങളിൽ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം മാർക്ക് നൽകണമെന്നും മന്ത്രി അറിയിച്ചു.