Home » Blog » Kerala » “എന്നെ കൊല്ലാൻ പദ്ധതിയിടുന്നുണ്ടോ?, മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാൻ തയ്യാറാകണം”; അമിത് ഷാക്കെതിരെ മമത ബാനർജി
12

കൊൽക്കത്ത: തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് ബിജെപിയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിലെ മാനബസാറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. തന്നെ കൊല്ലാൻ അവർ പദ്ധതിയിടുന്നുണ്ടോ എന്നായിരുന്നു അമിത് ഷായുടെ പരിഹാസത്തിനു നേരെ മമതയുടെ ചോദ്യം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജിക്ക് കാലിനു പരുക്കേറ്റതിനെ അമിത് ഷാ പരിഹസിച്ചിരുന്നു. മമത വിക്ടിം കാർഡ് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ‘ചിലപ്പോൾ അവർ കാൽ ഒടിക്കുന്നു, ചിലപ്പോൾ തലയിൽ കെട്ടുമായി വരുന്നു, ചിലപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ചീത്ത’വിളിക്കുന്നു’ എന്നിങ്ങനെയായിരുന്നു ഷായുടെ വിമർശനം.

എന്നാൽ, തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവർക്ക് നാണമില്ലേയെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാൻ അവർ തയാറാകണമെന്നും മമത വെല്ലുവിളിച്ചു. 2021ൽ നന്ദിഗ്രാമിൽ വച്ചാണ് മമതയുടെ കാലിനു പരുക്കേറ്റത്. മമത സർക്കാരിനെതിരെ അമിത് ഷാ പുറത്തിറക്കിയ കുറ്റപത്രത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കുറ്റപത്രം സമർപ്പിക്കാൻ നിങ്ങൾ ആരാണ്. യഥാർഥത്തിൽ നിങ്ങൾക്കെതിരെയാണ് കുറ്റപത്രം നൽകേണ്ടതെന്നും മമത തിരിച്ചടിച്ചു