ഇന്ത്യന്‍ വീടുകളില്‍ വൈ-ഫൈ പ്രാപ്തമാക്കിയതും, ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ദൈനംദിന ജീവിതത്തില്‍ തടസ്സമില്ലാതെ ഇണങ്ങുന്നതുമായ അടുത്ത തലമുറ പ്രിന്റിംഗ് പരിഹാരങ്ങളാണ് കൂടുതലായി തേടുന്നതെന്ന് എച്ച്പി സീനിയര്‍ ഡയറക്ടര്‍, ഇന്ത്യ മാര്‍ക്കറ്റ് – പ്രിന്റ് കാറ്റഗറി, സതീഷ്കുമാര്‍ പറഞ്ഞു.
എച്ച്പി ഇസ്റ്റോറില്‍ വൈറ്റ് വെരി പെരി നിറത്തിലുള്ള എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റ്റേജ് 2986 ഓള്-ഇന്‍-വണ്‍ പ്രിന്ററിന് 6,999 രൂപയാണ് വില, വൈറ്റ് മച്ചു പിച്ചു നിറത്തിലുള്ള എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റ്റേജ് 2989 ഓള്-ഇന്‍-വണ്‍ പ്രിന്ററിന് 6,999 രൂപയാണ് വില, വൈറ്റ് സര്‍ഫ് ബ്ലൂ നിറത്തിലുള്ള എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റ്റേജ് 4388 ഓള്-ഇന്‍-വണ്‍ പ്രിന്ററിന് 7,999 രൂപയും ആണ് വില. വൈറ്റ് വാം അരോമ നിറത്തിലുള്ള എച്ച്പി ഡെസ്ക്ജെറ്റ് അള്‍ട്രാ ഇങ്ക് അഡ്വാന്റ്റേജ് 5135 ഉം വൈറ്റ് പിമെന്റോ നിറത്തിലുള്ള 5185 ഓള്-ഇന്‍-വണ്‍ പ്രിന്ററും, വൈറ്റ്വെരി പെരി എച്ച്പി ഡെസ്ക്ജെറ്റ് 2931 ഓള്-ഇന്‍-വണ്‍ പ്രിന്ററും ഉടന്‍ ലഭ്യമാകും. എച്ച്പി പ്രിന്റ ബിള്‍സ് വെബ്സൈറ്റിലോ (എച്ച്പി പിഎല്‍സി) എച്ച്പി ആപ്പ് വഴിയോ വിദ്യാഭ്യാസ വര്‍ക്ക്ഷീറ്റുകളുടെ വിപുലമായ ശേഖരം ഉപഭോക്താക്കള്‍ക്ക് കണ്ടെത്താനാകും.
