Your Image Description Your Image Description

2025-26 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2025 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in ൽ ആഗസ്റ്റ് 4ന് രാത്രി 11.59 വരെ ലഭ്യമാകും. ആഗസ്റ്റ് 4ന് രാത്രി 11.59 വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി ആഗസ്റ്റ് 5ന് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റും ആഗസ്റ്റ് 6ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് വിദ്യാർഥികൾ വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കണം. ഫോൺ: 0471 – 2332120, 2338487.

Related Posts