Home » Blog » Kerala » എംഎൽഎയോട് കെട്ടിടം ഒഴിയാൻ അഭ്യർത്ഥിക്കുകയാണ് ചെയ്തത്; ആർ ശ്രീലേഖ
sreelekha-1-680x450

ട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തൻ സഹോദര തുല്യൻ ആണെന്ന് ആർ ശ്രീലേഖ. കെട്ടിടം തിരുവനന്തപുരം കോർപ്പറേഷന്റേത് ആണെന്നും ഒഴിയാൻ അഭ്യർത്ഥിക്കുകയാണ് ചെയ്തത് എന്നും ആർ ശ്രീലേഖ പറഞ്ഞു. നേതൃത്വവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും ശ്രീലേഖ വ്യക്തമാക്കി.

ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ്. തന്‍റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.