കോട്ടയം (പുതുപ്പള്ളി) : ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുകളിൽ ജോസ്.കെ.മാണിയുടെ മധ്യമേഖലാ ജാഥയുടെ പോസ്റ്റർ പതിച്ച് കല്ലറയെ അപമാനിച്ചതായി പരാതി. സംഭവത്തിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി സംഭവത്തിൽ ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു.
ഈ പ്രവർത്തി ചെയ്ത മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡൻ്റ് നാട് സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി. അന്വേഷണം വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസും രംഗത്തുവന്നു. ലഹരിക്ക് അടിമയായ വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
