ടെഹ്റാൻ: ഇസ്രായേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആദ്യമായി സെജ്ജിൽ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഞായറാഴ്ച സെജിൽ മിസൈൽ ഉപയോഗിച്ചതെന്ന് ഇറാനിയൻ സർക്കാർ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ സൈനിക ഓപ്പറേഷനായ “ഓപ്പറേഷൻ ട്രൂ പ്രോമിസ് 4”ൻ്റെ ഭാഗമായി അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഈ മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ്റെ ശക്തമായ സൈനിക വിഭാഗമായ Islamic Revolutionary Guard Corps (IRGC) ആണ് സെജ്ജിൽ-2 മിസൈൽ പ്രയോഗിച്ചത്. ഈ ആയുധം അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കുപോലും വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, പെൻ്റഗൺ നൽകിയ വിവരങ്ങൾ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ 15,000-ത്തിലധികം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനിടയിൽ അമേരിക്കൻ നാവികസേനയുടെ ആംഫിബിയസ് കപ്പലായ USS ട്രിപ്പോളി (LHA-7) കൂടുതലായി 2,500 മാരീൻസ് സൈനികരെ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
