galass-680x450.jpg

ഡെലിവറി പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി, ഡെലിവറി അസോസിയേറ്റുകൾക്കായി പുതിയ എഐ സ്മാർട്ട് ഗ്ലാസുകളുടെ മാതൃക ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അവതരിപ്പിച്ചു. കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയും എഐ സെൻസിംഗ് പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഈ ഗ്ലാസുകൾ ഒരു വെർച്വൽ അസിസ്റ്റൻ്റായി പ്രവർത്തിക്കും. റിയൽ-ടൈം നാവിഗേഷൻ, പാക്കേജ് സ്കാനിംഗ്, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയിൽ നൽകുന്നതിലൂടെ ഡെലിവറി ഏജൻ്റുമാർക്ക് മൊബൈൽ ഫോണിൽ നോക്കാതെ തന്നെ ജോലി ചെയ്യാനാകും.

ഡെലിവറി ഏജൻ്റ് വാഹനം പാർക്ക് ചെയ്യുമ്പോൾ തന്നെ ഗ്ലാസുകൾ ഓട്ടോമാറ്റിക്കായി ആക്ടിവാകുമെന്നും, കൃത്യമായ റൂട്ട് ട്രാക്കിംഗിനായി ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ആമസോൺ അറിയിച്ചു. മൾട്ടി-ക്യാമറ സജ്ജീകരണമുള്ള ഈ ഗ്ലാസുകൾക്ക് ചുറ്റുമുള്ള പരിസ്ഥിതി, പാക്കേജുകൾ, റൂട്ടിലെ അപകടങ്ങൾ എന്നിവ കണ്ടെത്താൻ കഴിയും. ഒരു ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ പാക്കേജ് കോഡ്, വിലാസം, ഡെലിവറി സ്ഥിരീകരണം എന്നിവ ഡിസ്പ്ലേയിൽ നേരിട്ട് ദൃശ്യമാകും. ഡെലിവറി വേഷത്തിൽ ഘടിപ്പിക്കാവുന്ന ഒരു കൺട്രോളർ, മാറ്റാവുന്ന ബാറ്ററി, എമർജൻസി ബട്ടൺ എന്നിവ ഈ സ്മാർട്ട് ഗ്ലാസുകൾക്കൊപ്പമുണ്ടാകും. കുറഞ്ഞ വെളിച്ചം, വളർത്തുമൃഗങ്ങൾ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാനും തെറ്റായ വിലാസം തിരിച്ചറിയാനുമുള്ള ഫീച്ചറുകൾ ഗ്ലാസുകളുടെ ഭാവി പതിപ്പുകളിൽ ഉൾപ്പെടുത്താനും ആമസോൺ പദ്ധതിയിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *