ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധേയം ‘ഡിജിറ്റൽ ഗോൾഡ്’ നേടാനുള്ള അവസരമാണ്. അൺലിമിറ്റഡ് വോയ്സ് കോളുകൾ, ദിവസേന 5ജി ഡേറ്റ അലോക്കേഷൻ എന്നിവയുൾപ്പെടെയാണ് ജിയോയുടെ വാഗ്ദാനം. ജിയോ സിനിമ, ജിയോ ഹോട്ട്സ്റ്റാർ, ജിയോ ഹോം ട്രയൽസ് എന്നീ സർവീസുകളും ഇതിലുൾപ്പെടും.
ഓഫറിൽ അധികമായി ജിയോ ഗോൾഡ് ക്രെഡിറ്റും യൂസേഴ്സിനായി നൽകുന്നുണ്ട്. ഈ ഓഫർ ലഭിക്കാൻ സഹായിക്കുന്ന പാക്കേജുകളാകണം ഉപയോഗിക്കേണ്ടത്. പഴയതും പുതിയതുമായ പ്രീപെയ്ഡ് കസ്റ്റമേഴ്സിന് ഈ പ്ലാനുകൾ ലഭ്യമാകും. സെലക്ട് ലോങ് ആൻഡ് ഷോട്ട് വാലിഡിറ്റി പ്ലാനിൽ ഫെസ്റ്റീവ് ഓഫർ, ഗോൾഡ് + ഹോം ട്രയൽ എന്നൊരു ടാഗാണ് ജിയോ ഡിസ്പ്ലേ ചെയ്തിട്ടുള്ളത്. ഈ ബാനറിന് താഴെ യൂസറിന് 5ജി, ബൺഡിൽഡ് ഒടിടി, എക്സ്ട്രാ ജിയോ ഗോൾഡ് ബാലൻസ് എന്നിവയിലേക്ക് അക്സസ് ലഭിക്കും.
ജിയാ വെബ്സൈറ്റിലും മൈ ജിയോ ആപ്പിലും ഈ ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാനുകൾ കാണാം. കൂടാതെ എല്ലാ ഓഫറുകളും പ്ലാനുകളും ലഭ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റോ MyJio ആപ്പോ പരിശോധിക്കുക.
