Home » Blog » Kerala » ഇതിന് ഞാൻ തയ്യാറായിരുന്നോ എന്ന് പോലും അറിയില്ല; സന്തോഷം പങ്കുവെച്ച് വിക്കി കൗശൽ
Untitled-1-162-680x450

നവംബറിൽ വിക്കി കൗശലും കത്രീന കൈഫും ആദ്യ കുഞ്ഞിനെ വരവേറ്റതോടെ താരം പിതൃത്വത്തിലേക്ക് കടന്നിരുന്നു. ഇപ്പോൾ, അച്ഛനായശേഷം സ്വന്തം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വിക്കി കൗശൽ തുറന്നുപറഞ്ഞിരിക്കുന്നു. ഓരോ ദിവസവും പുതുപുതിയ വികാരങ്ങളെയും അനുഭവങ്ങളെയും നേരിടുന്നുവെന്നും ഇത് തന്റെ ജീവിതത്തിലെ പുതുവായൊരു അധ്യായമാണെന്നും താരം പറഞ്ഞു. ജിക്യൂ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു വിക്കി.

“ഇതൊരു വാക്കുകളിൽ പൂർണ്ണമായി വിവരിക്കാൻ കഴിയാത്ത അനുഭവമാണ്. എല്ലാ ദിവസവും മനസ്സിൽ പുതിയൊരു വികാരം. ഇതിന് ഞാൻ തയ്യാറായിരുന്നോ എന്ന് പോലും അറിയില്ല,” എന്ന് വിക്കി പങ്കുവെച്ചു.

അടുത്തിടെ എൻഡിടിവിയുമായുള്ള അഭിമുഖത്തിൽ തന്റെ മകൻ ആദ്യമായി കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയായി മാസാൻ നെ എടുത്തുപറഞ്ഞിരുന്നു താരം. “എന്റെ ആദ്യത്തെ സിനിമ — മാസാൻ — അവനെ കാണിക്കാനാണ് ആഗ്രഹം. അതൊരു നല്ല സിനിമയാണ്, ആഴമുള്ളതും,” എന്നാണ് വിക്കിയുടെ പ്രതികരണം.

2021 ഡിസംബർ 9-ന് രാജസ്ഥാനിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വിക്കിയും കത്രീനയും വിവാഹിതരായിരുന്നു. സമീപകാലത്ത് ഇരുവരും നാലാം വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തു. വിക്കി കൗശൽ ഒടുവിൽ എത്തിയ ചിത്രം ഛാവയാണ്. അടുത്തിടെ സഞ്ജയ് ലീലാ ഭൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിൽ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരോടൊപ്പം അഭിനയിച്ചും താരം ശ്രദ്ധ നേടിയിരുന്നു.