New-Project-67-1-680x450.jpg

ണ്ഡീഗഢിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമസ്ഥൻ തൻ്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 51 പുതിയ എസ്‌യുവി കാറുകൾ നൽകി ശ്രദ്ധേയനായി. പഞ്ചകുള ആസ്ഥാനമായുള്ള മിറ്റ്സ് (MITS) ഹെൽത്ത്‌കെയറിൻ്റെ സ്ഥാപകനും ചെയർമാനുമായ എം.കെ. ഭാട്ടിയയാണ് ഈ അമൂല്യ സമ്മാനം നൽകിയത്. മഹീന്ദ്ര സ്കോർപിയോ ഉൾപ്പെടെയുള്ള എസ്‌യുവികളാണ് മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്കായി അദ്ദേഹം കൈമാറിയത്.

വാഹനങ്ങൾ കൈമാറുന്ന ചടങ്ങിൻ്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.കെ. ഭാട്ടിയയുടെ നേതൃത്വത്തിലുള്ള MITS ഗ്രൂപ്പിൽ മികച്ച സേവനം നൽകിയവർക്കുള്ള അംഗീകാരമായാണ് ഈ ദീപാവലി ആഘോഷ വേളയിൽ എസ്‌യുവികൾ നൽകിയത്. ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനമായി നൽകുന്നത് അദ്ദേഹത്തിന് ഇത് ആദ്യത്തെ സംഭവമല്ല.

 

കഴിഞ്ഞ രണ്ട് വർഷമായി, ഏറ്റവുമധികം അർപ്പണബോധം കാണിച്ച ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചാണ് ഞങ്ങൾ ദീപാവലി ആഘോഷിക്കുന്നത്. ഈ വർഷവും ആ നല്ല കീഴ്വഴക്കം ഞങ്ങൾ തുടരുന്നു,” ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഭാട്ടിയ വ്യക്തമാക്കി.

തൻ്റെ ജീവനക്കാരെക്കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു: “ഞാൻ അവരെ ഒരിക്കലും ജീവനക്കാരെന്നോ സ്റ്റാഫെന്നോ വിളിക്കാറില്ല. അവർ എൻ്റെ ജീവിതത്തിലെ ‘റോക്ക്സ്റ്റാർ സെലിബ്രിറ്റികളാണ്’. ഞങ്ങളുടെ ഈ വളർച്ചാ യാത്രയിലെ ഓരോ ഭാഗവും വിജയകരമാക്കുന്ന താരങ്ങളാണവർ.” വാഹനങ്ങളുടെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ചില വാഹനങ്ങൾ ഇതിനോടകം എത്തിക്കഴിഞ്ഞു. കൂടുതൽ ഉടൻ വരും. കാത്തിരിക്കുക… ഈ ദീപാവലി കൂടുതൽ സവിശേഷമായിരിക്കും.”

51 എസ്‌യുവികൾ സമ്മാനമായി നൽകിയ ഈ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഉപയോക്താവ് തൻ്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെയാണ്: “ഞാനിത് എൻ്റെ മാനേജരെ കാണിച്ചു. ഇതൊരു എഐ നിർമിത വീഡിയോ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം എൻ്റെ കമ്പനി ദീപാവലിക്ക് ഒരു ചെറിയ പാത്രം ഡ്രൈ ഫ്രൂട്ട്‌സും നാല് മൺചിരാതുകളുമാണ് സമ്മാനിച്ചത്.”

മറ്റൊരാൾ സന്തോഷം പ്രകടിപ്പിച്ചു: “നിങ്ങളുടെ അമൂല്യരായ ടീം അംഗങ്ങൾക്ക് സന്തോഷത്തിൻ്റെ നിമിഷങ്ങൾ. അവർ തീർച്ചയായും അനുഗ്രഹിക്കപ്പെട്ടവരാണ്. സ്നേഹം നിറഞ്ഞ ആശംസകളും സന്തോഷവും നേരുന്നു.” എന്നാൽ, ചിലർ ഇതിൽ സംശയങ്ങളും പങ്കുവെച്ചു. സമ്മാനിച്ച വാഹനങ്ങളുടെ തവണകൾ (ഇഎംഐ) ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുമോ എന്നായിരുന്നു ഒരാളുടെ സംശയം. “ഇഎംഐ അവരുടെ ശമ്പളത്തിൽനിന്ന് കുറച്ചേക്കാം, അത് വാർത്തകളിൽ വരില്ല,” മറ്റൊരാൾ ഇതിന് മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *