Home » Blog » kerala Max » ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം
12

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ആശങ്ക നിലനിൽക്കുന്നതിനാലും വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദ സഞ്ചാരികൾ ജില്ലയിൽ സന്ദർശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. പൊതു പരീക്ഷകൾക്കെത്തുന്നവർക്ക് നിയന്ത്രണം ബാധകമല്ല.