മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു വെള്ള ഷിർട്ടുമിട്ട് മീശ പിരിച്ച് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം നടൻ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു . മോഹൻലാലിന്റെ പുതിയ ലുക്ക് നിമിഷനേരം കൊണ്ടാണ് വൈറലായത്. നടൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട്. ഇപ്പോഴിതാ ഈ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് ആണ് വൈറലാകുന്നത്.
സംവിധായകൻ ജിത്തു മാധവന്റെ കമന്റ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് ഫയർ ഇമോജിയും നാല് ലവ് ഇമോജിയുമാണ് ജിത്തു മാധവൻ കമന്റായി കുറിച്ചത്. നേരത്തെ മോഹൻലാലിന്റെ മീശപിരിയാണ് ലുക്കിന് പിന്നാലെ ആവേശം മോഡലിൽ ഒരു പടത്തിനായി മോഹൻലാലും ജിത്തു മാധവനും ഒന്നിക്കണമെന്ന് ആരാധകർ ആവശ്യം പ്രകടിപ്പിച്ചിരുന്നു. ജിത്തു മാധവനും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാൽ തുടർന്ന് ആ ചിത്രം ഡ്രോപ്പ് ആകുകയായിരുന്നു. ഇപ്പോൾ ഈ കമന്റിന് പിന്നാലെ വീണ്ടും മോഹൻലാലും ജിത്തുവും ഒന്നിക്കാൻ സാധ്യതയുണ്ടോ എന്നാണ് മോഹൻലാൽ ആരാധകർ ചോദിക്കുന്നത്. തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിനായുള്ള ലുക്ക് ആണിത്. L366 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ
