മാര്‍ച്ച് മൂന്നിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്തുന്നതിനായി കുടിവെള്ളം-ഭക്ഷണ വിതരണക്കാര്‍, സന്നദ്ധ സംഘടനകള്‍, ഭക്തജനങ്ങള്‍, എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ശുചിത്വ മിഷന്റെ എല്‍.ഇ.ഡി ഡിസ്‌പ്ലേ വാഹനം മേയര്‍ വി വി രാജേഷും ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പൊങ്കാല മഹോത്സവം ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണ വീഡിയോ, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് നിരോധനം, ജൈവ-അജൈവ മാലിന്യം വേര്‍തിരിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ എല്‍.ഇ.ഡി ഡിസ് പ്ലേ വാഹനത്തിലൂടെ പൊതുജനങ്ങളുടെയിടയില്‍ പ്രദര്‍ശിപ്പിക്കും.
