Home » Blog » Kerala » ആറളത്തെ ഓപ്പറേഷൻ ഗജമുക്തി: ഒരു കാട്ടാനയെകൂടി തുരത്തി
images - 2026-03-07T185441.046

ആറളത്ത് വനംവകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യത്തിന്റെ ഭാഗമായി ഒരു കാട്ടാനയെ കൂടി വന്യജീവി സങ്കേതത്തിലേക്ക് തുരത്തി. എന്നാൽ ഫാമിൽ തുടരുന്ന മറ്റൊരു കാട്ടാനയെ കാടുകയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല.

ഹെലിപ്പാഡ്, ബ്ലോക്ക് 13 ഓടച്ചാൽ മേഖലകളിൽ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം ആരംഭിച്ചത്. ഹെലിപ്പാഡ് –വട്ടക്കാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വയനാടൻ കാട്ടിലേക്ക് തിരിഞ്ഞുപോയ കാട്ടാന ഹെലിപ്പാഡ് –താളിപ്പാറ വഴി ഫെൻസിങ് തകർത്ത് ആറളം വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് ഈ മേഖലയിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.

 

ഇരുടീമുകളും സംയുക്തമായി ബ്ലോക്ക് 13 ഓടച്ചാൽ–ലക്ഷദ്വീപ് ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ രണ്ടാമത്തെ കാട്ടാനയെ തുരത്താനുള്ള ശ്രമം വിഫലമായി. രണ്ടു തവണ ആനയെ ഫെൻസിങ്ങിന് സമീപം വരെ എത്തിച്ചെങ്കിലും വനത്തിലേക്ക് കടക്കാതെ തിരികെ വരികയായിരുന്നു.