Home » Blog » Kerala » ‘ആരും എന്നെ വിളിച്ചിട്ടില്ല, നമ്മക്ക് നിലയും വിലയുമൊന്നുമില്ല‘; കെ. സുധാകരൻ
2

ന്യൂഡൽഹി: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരവേ വീണ്ടും പ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. ‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല, തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലന്നും സുധാകരൻ പറഞ്ഞു. ഡൽഹിയിലെത്തിയ ശേഷമുള്ള സുധാകരന്റെ ആദ്യ പ്രതികരണമാണിത്.

‘ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല’ എന്നാണ് കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്, തന്നെ ആരും വിളിച്ചിട്ടില്ലെന്നും, ആരെങ്കിലും വിളിക്കണ്ടേ? എന്നുമാണ് അദ്ദേഹം ചോദിച്ചത്. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ? എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

അതേസമയം, സുധാകരൻ ഇന്ന് പാർലമെന്റിൽ പോകും. അതിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.