രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. നേമം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നേരത്തെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ രാഹുൽ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നിലവിൽ ഈ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ ഇതിനോടകം മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ വിവരം അന്വേഷണ സംഘം ഇന്ന് കോടതിയെ ഔദ്യോഗികമായി അറിയിക്കും. കൂടാതെ, അതിജീവിതയുടെ മൊഴി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങിയ പ്രത്യേക സത്യവാങ്മൂലവും പോലീസ് സമർപ്പിക്കും. എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചാൽ അത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന ശക്തമായ നിലപാടിലാകും പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിക്കുക.
