Home » Blog » Business » ആക്സിസ് മാക്സ് ലൈഫും യെസ് ബാങ്കും തമ്മിലുള്ള ബാന്‍കഷ്വറന്‍സ് പങ്കാളിത്തം 21 വര്‍ഷം പൂര്‍ത്തിയാക്കി
13

കൊച്ചി : ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡും യെസ് ബാങ്ക് ലിമിറ്റഡും തമ്മിലുള്ള ബാന്‍കഷ്വറന്‍സ്  പങ്കാളിത്തം 21 വര്‍ഷം പൂര്‍ത്തിയാക്കി. ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതല്‍ സുഗമവും  ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിനുമാണ് ഈ കൂട്ടുകെട്ട്. ഇതുവഴി യെസ് ബാങ്കിന്റെ 1,300-ലധികം ശാഖകളുടെ ശൃംഖലയെ ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തുകയും, അതുവഴി ഏകദേശം 18.03 ലക്ഷം പോളിസി ഉടമകളെ സുരക്ഷിതരാക്കുകയും ചെയ്തു. ഇത് ഏകദേശം 1.50 ലക്ഷം കോടി രൂപയിലധികം ക്യുമുലേറ്റീവ് സം അഷ്വേര്‍ഡ് നല്‍കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസവും, വിരമിക്കല്‍ ആസൂത്രണവും മുതല്‍ സമ്പത്ത് സൃഷ്ടിക്കല്‍, ടേം പ്രൊട്ടക്ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കുന്നതാണ് ഈ സഹകരണം. വീഡിയോ മാര്‍ക്കറ്റിംഗും കണ്‍സള്‍ട്ടേഷനും വഴി സങ്കീര്‍ണ്ണമായ സാമ്പത്തിക ആസൂത്രണത്തിനായുള്ള മനുഷ്യകേന്ദ്രീകൃത ഡിജിറ്റല്‍ ഇടപെടലുകള്‍ വഴി ഇത് കാര്യങ്ങള്‍ എളുപ്പമായി വിശദീകരിക്കുകയും ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനമെത്തിച്ചുനല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉപഭോക്തൃ കേന്ദ്രീകൃതമായ വളര്‍ച്ചയ്ക്കുവേണ്ടി പരസ്പരം കൈകോര്‍ക്കുന്നതിലുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ആക്സിസ് മാക്സ് ലൈഫ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുമിത് മദന്‍ പറഞ്ഞു. ആക്സിസ് മാക്സ് ലൈഫുമായുള്ള തങ്ങളുടെ 21 വര്‍ഷത്തെ പങ്കാളിത്തം, തന്ത്രപരമായ സഹകരണവും നിരന്തരമായ നവീകരണവും വഴി എന്തൊക്കെ നേടാനാകുമെന്നതിന്റെ തെളിവാണ് എന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു.