Home » Blog » Kerala » അവിശ്വസ പ്രമേയം; കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു
22

കോട്ടയം: കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു. പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കും മുൻപ് പ്രസിഡന്റ്‌ രാജി വെക്കുകയായിരുന്നു.

സ്വതന്ത്ര അംഗമായ സെനീനയെ എൽഡിഎഫ് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവും പിന്തുണച്ചാണ് പ്രസിഡന്റ്‌ ആക്കിയത്. അവിശ്വാസത്തിൽ കേരള കോൺഗ്രസ് അംഗം ഉൾപ്പടെയാണ് ഒപ്പിട്ടത്. 14 അംഗങ്ങളിൽ എട്ട് പേരാണ് അവിശ്വാസത്തെ പിന്തുണച്ചത്.