Home » Blog » Kerala » അവന്തികയ്ക്കും ടൗണ്‍ഷിപ്പില്‍ വീട്.
Township-3

ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപ്പെട്ട അവന്തിക പ്രശോഭിന് ടൗണ്‍ഷിപ്പിലെ ഒന്നാം സോണില്‍ 22-ാം നമ്പര്‍ വീട് ലഭിച്ചു. അച്ചച്ഛന്‍ കറുപ്പയ്യനും അച്ഛമ്മ ജ്യോതിമണിയ്ക്കും ഒപ്പമാണ് അവന്തിക നറുക്കെടുപ്പിന് എത്തിയത്. പരിയാരം സ്‌കൂളിലെ നാലാം ക്ലാസുകാരിയാണ് അവന്തിക. നറുക്കെടുത്ത ശേഷം ജില്ലാ കളക്ടറെ കണ്ട അവന്തികയോട് മിടുക്കിയായി പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ നന്നായി പഠിക്കുമെന്ന് പറഞ്ഞാണ് മടങ്ങിയത്. അവന്തിക പഠനത്തില്‍ മിടുക്കിയാണെന്നും നര്‍ത്തകി കൂടിയാണ് അവന്തികയെന്നും കറുപ്പയ്യ പറഞ്ഞു.