Home » Blog » kerala Max » ‘അമ്മ’ കുടുംബസംഗമ വിവാദം പുതിയ തലത്തിലേക്ക്; കരാർ രേഖകൾ പുറത്തായതോടെ താരസംഘടനയിൽ ആഭ്യന്തര കലഹം രൂക്ഷം
amma-1-1-680x450

താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നിർണ്ണായകമായ കരാർ രേഖകൾ പുറത്ത്. ദല്ലാൾ നന്ദകുമാറുമായി സംഘടന ഒപ്പിട്ട സ്പോൺസർഷിപ്പ് കരാറിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദല്ലാൾ നന്ദകുമാറും സംഘടനയുടെ ഭാരവാഹിയായ കുക്കു പരമേശ്വരനുമാണ് ഔദ്യോഗിക കരാറിൽ ഒപ്പിട്ടിരിക്കുന്നത്. നന്ദകുമാർ ചെയർമാനായ വെണ്ണല്ലയിലെ അമ്പലമായിരുന്നു മുഖ്യ സ്പോൺസർ.

ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റ് ശ്വേത മേനോനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അശരണരായ കലാകാരന്മാർക്ക് നൽകേണ്ടിയിരുന്ന സംഭാവനയെ ശ്വേത മേനോൻ ഇടപെട്ട് സ്പോൺസർഷിപ്പ് ആക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. ഈ ഇടപാടുകളിൽ ശ്വേത മേനോന്റെ അടുത്ത സുഹൃത്തായ ഒരാൾ ഇടനിലക്കാരനായി പ്രവർത്തിച്ചതായും ആക്ഷേപമുണ്ട്. ക്ഷേത്രഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ചാണ് കരാറിൽ ഏർപ്പെട്ടതെന്നും സൂചനയുണ്ട്. സ്പോൺസർഷിപ്പ് ഇനത്തിൽ വാഗ്ദാനം ചെയ്ത തുകയിൽ 30 ലക്ഷം രൂപ മാത്രമാണ് സംഘടനയ്ക്ക് ലഭിച്ചത്. ബാക്കി 45 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ട്.