images (60)

കോട്ടയം: പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിന് സംവരണമുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് നവംബർ ഒന്ന് രാവിലെ 11ന് അഭിമുഖം നടക്കും. സംവരണവിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 6238139057, 0481-2551062

Leave a Reply

Your email address will not be published. Required fields are marked *