images (27)

അതിരപ്പിളളി – മലക്കപ്പാറ സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന യാത്രികര്‍ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച് വാഹനം നിര്‍ത്തണമെന്നും വന്യമൃഗങ്ങളെ പ്രകോപിക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കുകയോ മറ്റ് ശബ്ദകോലാഹലങ്ങളോ ഉണ്ടാക്കാന്‍ പാടില്ലെന്നും വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഐ.എസ് സുരേഷ്ബാബു അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

അതിരപ്പിള്ളി – മലക്കപ്പാറ അന്തഃസംസ്ഥാന പാതയില്‍ അമ്പലപ്പാറ ഭാഗത്ത് ഒക്ടോബര്‍ 19 ന് രാത്രി റോഡില്‍ ഇറങ്ങിയ കാട്ടാനയുടെ അടുത്തേക്ക് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് ആനയെ പ്രകോപിപ്പിച്ചതിന് വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ ഷോളയാര്‍ റേഞ്ച്, ഷോളയാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഡി.എഫ്.ഒ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ വനം വകുപ്പിന്റെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുമായോ (ഫോണ്‍: 9188407532), മലക്കപ്പാറ (ഫോണ്‍: 8547601953), വാഴച്ചാല്‍ (ഫോണ്‍: 8547601915) എന്നിവിടങ്ങളിലെ വനംവകുപ്പ് ചെക്ക് പോസ്റ്റുകളിലോ സഹായം തേടണം.

Leave a Reply

Your email address will not be published. Required fields are marked *