Home » Blog » Kerala » അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു: മമത ബാനർജിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സുവേന്ദു അധികാരി
suvendu-adhikari-680x450

ൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണം സുവേന്ദു അധികാരി വഴി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്തെത്തിയെന്നും ഇതിന് തെളിവുണ്ടെന്നുമായിരുന്നു മമതയുടെ പ്രസ്താവന. ഇതിനെതിരെ സുവേന്ദു അധികാരി നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് ഇപ്പോൾ അലിപൂർ കോടതിയിൽ സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരമൊരു നീക്കം നടത്തിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ആരോപണം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ നിയമപോരാട്ടം വഴിവെച്ചിരിക്കുന്നത്.