വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. ബാരാമതിയിൽ ചേർന്ന എൻസിപി മുതിർന്ന നേതാക്കളുടെ നിർണ്ണായക യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.
ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ഖ്യാതി സുനേത്ര പവാറിന് സ്വന്തമാകും. ചഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് സുനേത്രയെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് വൈകിട്ട് മുംബൈയിൽ വെച്ച് നടക്കും. ഇതിൽ പങ്കെടുക്കാനായി സുനേത്ര പവാർ മുംബൈയിൽ എത്തിയിട്ടുണ്ട്. ഔദ്യോഗികമായ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത് പവാർ വിഭാഗം നിയമസഭാ കക്ഷിയോഗം ചേരും.
