Your Image Description Your Image Description

സെക്കന്തറാബാദിൽ അനധികൃത വാടക ഗർഭധാരണ, ബീജക്കടത്ത് റാക്കറ്റ് പിടിയിൽ. ഡോക്ടറടക്കം 10പേരാണ് പിടിയിലായത്. റെഗിമന്റൽ ബസാറിലെ ഡോ. നംറത മാനേജറായ യൂനിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ ഹൈദരാബാദ് പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

വാടക ഗർഭധാരണം വഴി മാതാപിതാക്കളായ ദമ്പതികൾ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു സെന്ററിൽ റെയ്ഡ് നടന്നത്. ഈ ക്ലിനിക്കിൽ വെച്ച് വാടക ഗർഭധാരണം വഴി ജനിച്ച കുഞ്ഞിന്റെ ഡി.എൻ.എ സാംപിൾ ദമ്പതികളുടെ സാംപിളുമായി യോജിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പാവപ്പെട്ടവരെ ഗർഭധാരണത്തിലേക്ക് ആകർഷിക്കുന്നതും പ്രത്യുൽപാദന സാധനങ്ങളുടെ നിയമവിരുദ്ധമായ അന്തർസംസ്ഥാന കൈമാറ്റമടക്കം ഈ ഓപറേഷനിൽ ഉൾപ്പെട്ടിരുന്നു.

Related Posts