Your Image Description Your Image Description

സിനിമ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്. പുതിയ ചിത്രമായ കിങ്ങിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന്‍റ പേശികൾക്ക് പരിക്കേറ്റത്. പരിക്കിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഷാരൂഖിനോട് സിനിമയിൽ നിന്നും ഒരു മാസത്തെ പൂർണ ഇടവേള എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചെന്നാണ് വിവരം. അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിലോ ഒക്ടോബറിലോ ആരംഭിക്കും.

Related Posts