Your Image Description Your Image Description

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.

നിലവിൽ ഷൈനിന്റെ പേരിൽ കേസൊന്നുമില്ലെങ്കിലും കേരള പൊലീസ് ആക്‌ടിലെയും ബിഎൻഎസിലെയും ചില വകുപ്പുകൾ പ്രകാരം കുറ്റം തടയലിന്റെ ഭാഗമായി പൊലീസിന് നോട്ടീസ് നൽകാനുള്ള അവകാശമുണ്ട്. ഇതുപ്രകാരമാണ് ഷൈനിന് നോട്ടീസ് നൽകിയിരിക്കുന്നത്. നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തൃശൂരിലുള്ള ഷൈനിന്റെ വീട്ടിൽ നേരിട്ടെത്തി നോട്ടീസ് കൈമാറും.കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ താരം എവിടെയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതിനിടെയാണ് അടിയന്തരമായി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഷൈന്‍ ഇറങ്ങി ഓടിയത് എന്തിന് എന്ന കാര്യത്തിലാണ് പ്രധാനമായും പൊലീസ് വിശദീകരണം തേടുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts