Your Image Description Your Image Description

ദാഹിറ ഗവർണറേറ്റിൽ കനത്ത മഴക്കിടെ അശ്രദ്ധമായി വാഹനമോടിച്ച സംഭവത്തിൽ സ്വദേശി പൗരനെ റോയൽ ഒമാൻപൊലീസ് അറസ്റ്റ് ചെയ്തു.പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരുന്നു ഇദ്ദേഹത്തന്റെ ഡ്രൈവിങ്.

അഭ്യാസപ്രകടനം നടത്തുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുടയും വിളക്കുകാലിൽ ഇടിച്ച് മറിയുകയുമായിരുന്നു. ഉടൻ തന്നെ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Related Posts