Your Image Description Your Image Description

ടൻമാരായ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും തമ്മിലുള്ള വ്യത്യാസം രസകരമായി അവതരിപ്പിച്ച് നടി ഉർവ്വശി. ധ്യാൻ ഒട്ടും സീരിയസല്ലാത്ത പയ്യനാണെന്നാണ് ഉർവ്വശിയുടെ നിരീക്ഷണം.”വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ധ്യാനിന് എല്ലാം. ‘അങ്ങോട്ട് പോകേണ്ട’ എന്ന് പറഞ്ഞാൽ അവൻ അങ്ങോട്ട് തന്നെ പോകും,” ധ്യാനിന്റെ സ്വഭാവത്തെക്കുറിച്ച് തമാശ രൂപേണ ഉർവ്വശി പറഞ്ഞു.

എന്നാൽ, വിനീത് ശ്രീനിവാസൻ നേരെ മറിച്ചാണ്. “വിനീത് അങ്ങനെയല്ല. അവൻ വളരെ വിനയമുള്ളവനും സിനിമയെക്കുറിച്ച് ഒരുപാട് ആലോചിച്ച് ചെയ്യുന്ന വ്യക്തിയുമാണ്,” ഉർവ്വശി കൂട്ടിച്ചേർത്തു. ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനുമൊപ്പം സിനിമകളിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് നടി ഈ താരതമ്യം നടത്തിയത്.

പുതിയ തലമുറയിലെ താരങ്ങളോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ, പഴയ സിനിമാ സെറ്റുകളോടുള്ള തൻ്റെ ഇഷ്ടവും ഉർവ്വശി വ്യക്തമാക്കി. “ദുൽഖറിൻ്റെ ഒപ്പം എനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, കാരവാൻ ഇല്ലാതിരുന്ന സമയത്തെ സിനിമ സെറ്റുകൾ മിസ് ചെയ്യുന്നുണ്ട്. എല്ലാവരും ഒന്നിച്ചിരുന്നുള്ള ആഹാരം കഴിക്കലും സംസാരവും ഒക്കെ വല്ലാത്ത ഒരനുഭവമായിരുന്നു,” ഉർവശി ഓർത്തെടുത്തു

Related Posts