Your Image Description Your Image Description

കല്യാണി പ്രിയദർശൻ നായികയായ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ ഉടൻ ഒടിടി റിലീസിന് ഉണ്ടാകില്ലെന്ന് നടൻ ദുൽഖർ സൽമാൻ വ്യക്തമാക്കി. ഓണത്തിന് റിലീസ് ചെയ്ത മറ്റ് ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ, ‘ലോകയും’യും ഉടൻ ഒടിടിയിലേക്ക് എത്തുമെന്ന തരത്തിൽ വ്യാജ വാർത്തകൾ വ്യാപകമായിരുന്നു.

ഈ സാഹചര്യത്തിലാണ് ദുല്‍ഖർ സൽമാൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അത്തരം വ്യാജ പ്രചാരണങ്ങൾ ആരാധകർ അവഗണിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ലോക നിലവിൽ തിയേറ്ററുകളിൽ തുടരുമെന്നും ഉടൻ ഒടിടി റിലീസ് ഉണ്ടാകില്ലെന്നും ദുൽഖർ ഉറപ്പിച്ചു പറഞ്ഞു.

ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് ലോക. എമ്പുരാന്റെ 268 കോടി കളക്ഷൻ റെക്കോർഡിനെ ലോക മറികടന്നത് റിലീസ് ചെയ്ത് വെറും രണ്ടാഴ്ച കൊണ്ടാണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ തെലുഗ്, തമിഴ്, ഹിന്ദി പതിപ്പുകളും വലിയ ബോക്സ് ഓഫീസിൽ കളക്ഷൻ നേടുകയാണ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപനയാണ് ‘ലോക’യുടേത്.

Related Posts