Your Image Description Your Image Description

യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കുമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഈ നീക്കം. അശ്ലീലം, വ്യക്തിഹത്യ, മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ മാത്രമല്ല, വിഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയും നിരീക്ഷണത്തിന്റെ പരിധിയിൽ വരും.പല ഉപയോക്താക്കളും കമന്റുകളിലൂടെ മറുപടി നൽകുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമന്റുകളും ലൈക്കുകളും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലെ എല്ലാ നീക്കവും ശ്രദ്ധിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ യുഎഇ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്.

സാമൂഹിക ഐക്യത്തിന് ഭീഷണിയാകുന്ന ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സാവൂദ് പറഞ്ഞു. യുഎഇയിലെ സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 43 അനുസരിച്ച്, ഓൺലൈനിൽ വ്യക്തികളെ അപമാനിക്കുകയോ അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന തരത്തിൽ പെരുമാറുകയോ ചെയ്താൽ ജയിൽ ശിക്ഷയോ പിഴയോ ലഭിക്കും. പീനൽ കോഡിലെ ആർട്ടിക്കിൾ 426 പ്രകാരം ഒരു വർഷം വരെ തടവോ 20,000 ദിർഹം വരെ പിഴയോ, രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ 50,000 ദിർഹം വരെ പിഴയോ ലഭിക്കാം.
.

Related Posts