Your Image Description Your Image Description

മ​നാ​മ: 1,30,000ത്തി​ല​ധി​കം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ വി​മാ​ന​മാ​ർ​ഗം ക​ട​ത്തി​യ കേ​സി​ൽ പ്ര​വാ​സി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് ബ​ഹ്‌​റൈ​ൻ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി. ഏ​ക​ദേ​ശം 640,000 ബ​ഹ്‌​റൈ​ൻ ദി​നാ​ർ (1.4 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) വി​ല​മ​തി​ക്കു​ന്ന ഗു​ളി​ക​ക​ളാ​ണ് ഇ​യാ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ജോ​ർ​ഡ​ൻ പൗ​ര​നാ​യ 29 കാ​ര​നാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ക്ക് 3000 ബ​ഹ്‌​റൈ​ൻ ദി​നാ​ർ പി​ഴ​യും കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്.

മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​കെ​ട്ടാ​നും ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​യാ​ളെ നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​തി​യു​ടെ അ​ഭാ​വ​ത്തി​ലാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്ര​തി​യു​ടെ പേ​രി​ലു​ള്ള ഒ​രു പാ​ർ​സ​ലി​ൽ ലോ​ഹ, റ​ബ​ർ പൈ​പ്പു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 50 ബാ​ഗു​ക​ളി​ലാ​യി 22.15 കി​ലോ​ഗ്രാം വ​രു​ന്ന മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related Posts