Your Image Description Your Image Description

ബ​ഹ്റൈ​നി​ലെ വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ഹൈ​ഡ്രോ​പോ​ണി​ക് കൃ​ഷി സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. സ്ഥ​ല​പ​രി​മി​തി​യും ജ​ല​ക്ഷാ​മ​വും നേ​രി​ടു​ന്ന ബ​ഹ്റൈ​നി​ൽ ന​ഗ​ര​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഈ ​പ​ദ്ധ​തി​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ബ​ഹ്റൈ​ന്റെ ദേ​ശീ​യ ഹ​രി​ത​വ​ത്ക​ര​ണ ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി, കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​യ കൃ​ഷി രീ​തി​ക​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ക്യാ​പി​റ്റ​ൽ ട്ര​സ്റ്റീ​സ് ബോ​ർ​ഡ് അം​ഗം ഡോ. ​വ​ഫാ അ​ജൂ​റാ​ണ് ഈ ​സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ, അ​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ലോ വി​ല്ല​ക​ളി​ലോ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളി​ലോ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മ​ണ്ണി​ല്ലാ​തെ​യും കു​റ​ഞ്ഞ വെ​ള്ള​ത്തി​ൽ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി പ്ര​ത്യേ​ക ഹൈ​ഡ്രോ​പോ​ണി​ക് തൈ​ക​ളും വ​ള​ർ​ത്ത​ൽ യൂ​നി​റ്റു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ർ​ദേ​ശം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ, ദേ​ശീ​യ ത​ല​ത്തി​ൽ ഹൈ​ഡ്രോ​പോ​ണി​ക് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ഗ​ൾ​ഫ് രാ​ജ്യ​മാ​യി ബ​ഹ്റൈ​ൻ മാ​റും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts