Your Image Description Your Image Description

ബേസിൽ ജോസഫ് നായകനായി വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘മരണമാസ്സ്‌’. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബേസിൽ ജോസഫിനോടൊപ്പം തന്നെ വലിയ കൈയ്യടി നേടുകയാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും സുരേഷ് കൃഷ്ണയും. നവാഗതനായ ശിവപ്രസാദ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രമാണ്. കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകരെ തീയേറ്ററിനുള്ളിൽ ചിരിപ്പിക്കുകയാണ്. കണ്ടുമടുത്ത പതിവ് സീരിയൽ കില്ലർ സിനിമകളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റോട് കൂടിയാണ് രാജേഷ് മാധവന്റെ കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

കൂടാതെ കൺവിൻസിങ് സ്‌റ്റാർ’ സുരേഷ് കൃഷ്ണ ‘ജിക്കു’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തിറങ്ങിയ മറ്റു മലയാള സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളിൽ നിന്നും, കോമഡി കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമായ രണ്ട് പേരുടെയും കഥാപാത്രങ്ങൾ തീയേറ്ററുകളിൽ വൻ കൂട്ടച്ചിരി ഉണർത്തിയിരിക്കുകയാണ്.

സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts