Your Image Description Your Image Description

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പ്രവര്‍ത്തന മികവില്‍ വ്യത്യസ്തമായി ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍. സൗജന്യ പരിശോധന ഒരുക്കിയും രോഗത്തെക്കുറിച്ച് സന്ദര്‍ശകരുടെ സംശയത്തിന് മാര്‍ഗ നിര്‍ദേശം നല്‍കിയും സ്റ്റാള്‍ വ്യത്യസ്തമായി.

ജീവിത ശൈലി രോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കാനും ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും പ്രാഥമിക ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍സമയ ഡയറ്റീഷന്റെയും നഴ്സിന്റെയും സേവനം ലഭ്യം.
യു.എച്ച്.ഐ.ഡി കാര്‍ഡ് അപ്പോള്‍ തന്നെ സ്വന്തമാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

ആധാര്‍ നമ്പരും മൊബൈല്‍ ഫോണ്‍ നമ്പരുമായി വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ മാത്രം മതി. സംസ്ഥാനത്തെ ഏത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും യു.എച്ച്.ഐ.ഡി കാര്‍ഡ് വഴി ഒ. പി ടിക്കറ്റ് എടുക്കാം.

ഒ.പി.യില്‍ പേരും വിലാസവും പറഞ്ഞു സമയം കളയണ്ട. ഇവയ്ക്ക് പുറമെ ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ സന്ദര്‍ശകര്‍ക്കായി മത്സരങ്ങവും നടത്തുന്നു. വിജയികള്‍ക്ക് സമ്മാനവമുണ്ട്. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധങ്ങളായ പദ്ധതികളുടെ വിശദാംശങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts