ബഡ്സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു : ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്;  ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെ ആദരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
16

ബഡ്സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു : ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്; ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെ ആദരിച്ചു

July 6, 2025
0

ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബഡ്‌സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം.  ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘കലക്ടേർസ് റസിലിയൻസ് ആൻഡ് എക്സലൻസ് ‘ അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാർത്ഥിയ്ക്കും വ്യത്യസ്തമായ അഭിരുചിയുണ്ട്. ഭിന്നശേഷി കുട്ടികളെ വിദ്യാഭ്യാസത്തിലും കലയിലും മുൻപന്തിയിൽ എത്തിക്കാൻ  പ്രയത്നിക്കുന്ന മാതാപിതാക്കളും  അധ്യാപകരും അഭിനന്ദനം അർഹിക്കുന്നുവെന്നും  പ്രസിഡൻറ് പറഞ്ഞു. 2024-25 അധ്യയന വർഷം പത്താം

Continue Reading
സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
21

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

July 4, 2025
0

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലത്തില്‍ എം എല്‍ എ ഫണ്ട് വിനിയോഗിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അടൂര്‍ ബിആര്‍സി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭ ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. അങ്ങാടിക്കല്‍ എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍ എസ്.ടി. ബോസ് സംസാരിച്ചു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.

Continue Reading
യോഗ പരിശീലകരെ ആവശ്യമുണ്ട്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
26

യോഗ പരിശീലകരെ ആവശ്യമുണ്ട്

July 4, 2025
0

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍  വയോജനങ്ങള്‍ക്ക് യോഗ പരിശീലനത്തിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദം / തത്തുല്യം, യോഗ അസോസിയേഷന്‍ / സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം എന്നീ യോഗ്യതയുളളവരില്‍ നിന്ന് യോഗപരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍ : 04734216444.

Continue Reading
കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
132

കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത

June 29, 2025
0

പത്തനംതിട്ട : ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍

Continue Reading
മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം ; മാത്യു ടി തോമസ് എംഎല്‍എ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
94

മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം ; മാത്യു ടി തോമസ് എംഎല്‍എ

June 29, 2025
0

പത്തനംതിട്ട : ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി കെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത പ്രശ്‌നം രൂക്ഷമായതിനാല്‍ പോലിസും പൊതുമരാമത്ത് വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഉപദേശിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. റോഡിന്

Continue Reading
അഖിലലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ ; മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
88

അഖിലലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ ; മന്ത്രി വി എൻ വാസവൻ

June 27, 2025
0

പത്തനംതിട്ട : ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോകഅയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും

Continue Reading
ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
112

ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

June 15, 2025
0

കോന്നി : പത്തനംതിട്ടയിൽ ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി അതിരുങ്കൽ സ്വദേശി പ്രവീൺ (49) ആണ് മരണപ്പെട്ടത്.ചൈനാമുക്ക് പരമേശ്വര മെഡിക്കൽസ് ഉടമയാണ് പ്രവീൺ. എള്ളംകാവ് ക്ഷേത്രത്തിനു സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി കോന്നി മ്ലാന്തടത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ തോടിന് സമീപത്ത് ബൈക്ക് കണ്ട് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്.തുടർന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഇയാൾ തോട്ടിലേക്ക്

Continue Reading
വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച രഞ്ജിതയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
102

വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച രഞ്ജിതയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

June 13, 2025
0

പത്തനംതിട്ട : അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​തയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്. രഞ്ജിതയുടെ മക്കളെയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. മന്ത്രിയുടെ പ്രതികരണം…. ജീവിതത്തിന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്ന രഞ്ജിതയുടെ വിയോ​ഗം ഒരു നാടിന്റെ മുഴുവൻ ദുഖമാണ്. കുടുംബത്തിനുണ്ടായിട്ടുള്ള നഷ്ടത്തിലും കുടുംബാം​ഗങ്ങളുടേയും ബന്ധുക്കളുടേയും ദുഖത്തിലും പങ്കുചേരുന്നു. ഇന്ന് തന്നെ രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക് തിരിക്കും. ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ടെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Continue Reading
ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവുമായി ശിശുക്ഷേമ സമിതിയും കുടുംബശ്രീ മിഷനും
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
75

ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവുമായി ശിശുക്ഷേമ സമിതിയും കുടുംബശ്രീ മിഷനും

June 13, 2025
0

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി. മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ലോഗോ പ്രകാശന നിര്‍വഹിച്ചു. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കാനും ദൂഷ്യഫലങ്ങള്‍

Continue Reading
കരിയില കത്തിക്കുന്നത് കുറയ്ക്കാൻ കളക്ടറേറ്റിൽ പോർട്ടബിൾ സംഭരണി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
79

കരിയില കത്തിക്കുന്നത് കുറയ്ക്കാൻ കളക്ടറേറ്റിൽ പോർട്ടബിൾ സംഭരണി

June 13, 2025
0

പത്തനംതിട്ട : ഉണങ്ങിയ ഇല കത്തിക്കുന്നത് കുറയ്ക്കാന്‍ പോര്‍ട്ടബിള്‍ കരിയില സംഭരണിയുമായി പത്തനംതിട്ട നഗരസഭ.കരിയില കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് കളക്ടറേറ്റ് അങ്കണത്തില്‍ കരിയില സംഭരണി സ്ഥാപിച്ചത്. നഗരസഭയുടെ ഓഫീസ് മാലിന്യ സംസ്‌കരണ പദ്ധതിയായ ഫുഡ് സ്‌കേപിംങ്ങിന്റെ രണ്ടാംഘട്ടത്തിലാണ് സംഭരണി ഒരുക്കിയത്. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്സ്‌കേപ്പിങ്. സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ് പ്രേം

Continue Reading