Your Image Description Your Image Description

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് കോടതി 25,000 ദിർഹം (5,96,220 ഇന്ത്യൻ രൂപ) പിഴ ചുമത്തി. മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. മദ്യപിച്ച് വാഹനമോടിക്കൽ, പൊതു സ്വത്ത് നശിപ്പിക്കൽ, നിയമപരമായി അനുവദിക്കപ്പെടാത്ത സാഹചര്യങ്ങളിൽ മദ്യപിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഏഷ്യക്കാരനായ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ലോഹത്തിന്റെ കൊടിമരവും നശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കൊടിമരത്തിനും കാറിനും കാര്യമായ കേടുപാടുകളും സംഭവിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

Related Posts