Your Image Description Your Image Description

കൊച്ചി : നടനും അവതാരകനുമായ രാജേഷ് കേശവിനെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഓഗസ്റ്റ് 24 ന് തങ്ങളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ ഡിസ്ചാര്‍ജ് ചെയ്ത വിവരം മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ലേക് ഷോര്‍ ആശുപത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 47 കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീഴുകയായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയകായ അദ്ദേഹത്തെ ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറഓളജി, ഗാസ്ട്രോഎന്‍ററോളജി, ഒഫിതാല്‍മോളജി വിദഗ്ധര്‍ ചേര്‍ന്ന പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നെന്ന് ലേക് ഷോറിന്‍റെ ബുള്ളറ്റിനില്‍ പറയുന്നു.

തുടര്‍ ചികിത്സയുടെ ഭാഗമായി സ്പെഷലൈസ്ഡ് റീഹാബിലിറ്റേഷന് വേണ്ടിയാണ് രാജേഷ് കേശവിനെ വെല്ലൂരിലേക്ക് മാറ്റിയിരിക്കുന്നത്. എയര്‍ ആംബുലന്‍സിലാണ് രാജേഷിനെ കൊച്ചിയില്‍ നിന്ന് വെല്ലൂരിലേക്ക് എത്തിക്കുന്നത്. രാജേഷ് കേശവിന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

 

Related Posts